ഇന്ന്‌ അന്താരാഷ്ട്ര ബാലപുസ്തക ദിനം

646

യക്ഷിക്കഥകളും ബാലകഥകളും രചിച്ച ഡാനിഷ് ഹാൻസ്‌ ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ 2 (1805) അന്താരാഷ്ട്ര ബാല പുസ്തക ദിനം ആയി ആചരിക്കുന്നു. വായന കുട്ടികളുടെ മാനസിക ചക്രവാളം വികസിപ്പിക്കുന്നു. ഭാവന വളർത്തുന്നു. അറിവ് വർദ്ധിപ്പിക്കുന്നു. അറിവ് വായനയിലൂടെ നമുക്ക് ഉണ്ടാകേണ്ടത് വളരെ ആവശ്യവുമാണ്.

Boy (6-7) reading book under tree
ഒരു ദിവസം ഒരു കൊച്ചു പുസ്തകമെന്ന നിലയിൽ വായിച്ചാൽ സ്കൂൾ തുറക്കുന്നതിനു മുൻപ് അറുപതോളം പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്കാവും. പക്ഷേ അവർ അതിനുവേണ്ടി സമയം കണ്ടെത്തതാർ ഇല്ല. കാരണം അവരെന്ന് ഇന്റർനെറ്റിന്റെയും കമ്പ്യൂട്ടർ ഗെയിംസിന്റെയും പിറകിലാണ്.കുട്ടികളുടെ അബോധമനസ്സിൽ ഓരോ കഥയ്ക്കും ഒരു സന്ദേശം പകർന്ന് വെക്കാൻ ആകും. ആ സന്ദേശം അവരുടെ കാഴ്ചപ്പാടിനെ രൂപീകരിക്കുകയും പുരോഗതിയെ നിയന്ത്രിക്കുകയും ചെയ്യുന്നു”. മധ്യവേനലവധിക്ക് സ്കൂളടച്ചു കുട്ടികൾക്ക് കളിയോടൊപ്പം തന്നെ പുസ്തകം വായിച്ചു തുടങ്ങാനുള്ള ഒരു അവസരമാണ് ബാലപുസ്തകദിനം.
ആനി ശദ്രക്ക്

NO COMMENTS