ഇന്ന് അന്താരാഷ്ട്ര സന്തുഷ്ട ദിനം…….

200

എല്ലാ വർഷവും മാർച്ച് 20ന് അന്താരാഷ്ട്ര സന്തുഷ്ട ദിനമായി ആഘോഷിക്കുന്നു.. ഐക്യരാഷ്ട്രസഭയുടെ ഉപദേഷ്ടാവായ ജെയ്മി ഇല്ലിൻ ആണ് അന്താരാഷ്ട്ര സന്തുഷ്ട ദിനത്തിൻറെ വക്താവ്. 2011ലാണ് ജെയ്മിഇല്ലിൻ ഇങ്ങനെയൊരു ആശയം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചത്.

യുഎൻ സെക്രട്ടറി ജനറൽ ബാൻകിമൂൺ ഉൾപ്പെടെയുള്ള ജനറൽ അസംബ്ലി അംഗങ്ങൾ ഈ ആശയത്തെ പിന്തുണച്ചു. അങ്ങനെ 2013 മാർച്ച് 20ന് ആദ്യത്തെ അന്താരാഷ്ട്ര സന്തുഷ്ട ദിനാചരണം നടന്നു. എല്ലാം മനുഷ്യ കുടുംബത്തിൻറെയും സന്തോഷം ഐക്യരാഷ്ട്രസഭയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഈ ആശയത്തിലൂന്നി കൊണ്ടാണ് അന്താരാഷ്ട്ര സന്തുഷ്ട ദിനത്തിന് രൂപംനൽകിയത്……….

തയ്യാറാക്കിയത് – സനൂജ – റിപ്പോർട്ടർ

NO COMMENTS