വനങ്ങളെ സംരക്ഷിക്കുക ; ഇന്ന് ലോക വന ദിനം…

614

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഭൂമിയിലെ ജീവചക്രത്തെ സമീകരിക്കുന്നതിന് വനങ്ങളുടെ സംഭാവനകൾ വളരെ വലുതാണ്. ഇത് സംബന്ധിച്ച് സമൂഹത്തിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ലോകവ്യാപകമായി വനദിനം ആഘോഷിക്കുന്നത്.

വന ദിനത്തിൽ മരത്തൈകൾ നടൽ തുടങ്ങിയ സംഘടിതപ്രവർത്തനങ്ങൾ മരത്തേയും കാടുകളേയും ഉൾപ്പെട്ടുള്ള പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര പരിപാടികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .

2012 നവംബർ 28നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനം വനദിനം എന്ന ആശയത്തിന് രൂപം നൽകിയത്. ഇത് പ്രകാരം എല്ലാ വർഷവും മാർച്ച് 21ന് രണ്ട് അന്തർദേശീയ അനുസ്മരണങ്ങൾ ആരംഭിച്ചു. വേൾഡ് ഫോറെസ്റ്ററി ഡേ എന്നും വനദിനം എന്നും ഈ ദിവസത്തെ പൊതുവെ അറിയപ്പെടുന്നു.

ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.

NO COMMENTS