പാലിയേക്കര ടോള് പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാരായ യുവാക്കള് ടോൽ പ്ലാസ അധികൃതരെ ഞെട്ടിച്ചു

378

പാലിയേക്കര ടോള് പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാരായ യുവാക്കള് ടോൽ പ്ലാസ അധികൃതരെ ഞെട്ടിച്ചു. നിങ്ങൾക്ക് ഗവണ്മെന്റിൽ സ്വാധീനം ചെലുത്തി എന്തും ചെയ്യാമായിരിക്കും ..നിങ്ങള് ടോള് നിരക്കും ഉയര്ത്തി അവിടിരുന്നോ. ഞങ്ങള്ക്ക് വേറെ റോഡുണ്ട് ….
ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൽ നിരക്ക് വർദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോൾ വേറിട്ട പരിഹാരവും ആയി ഒരു കൂട്ടം യുവാക്കൾ രംഗത്ത് എത്തി അധികാരികളെ ഞെട്ടിച്ചു …ദേശീയ പാതയ്ക്ക് പാലിയേക്കര ടോൾ പ്ലസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ് വൃത്തിയാക്കി വാഹന ഗതാഗതത്തിന് സുഗമ മാർഗ്ഗം ഒരുക്കി ആണ് അധികാരികളെ ഞെട്ടിച്ചത് ..
മണലി പുഴയുടെ തീരത്ത് കൂടി ഉള്ള ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ് മടവാക്കര പ്രോഗ്രസീവ് ക്ലബ് അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലം ആയി വാഹനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു ..
“ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുക ആണെങ്കിൽ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം.

NO COMMENTS

LEAVE A REPLY