ന്യൂഡല്‍ഹി: ഡിസംബര്‍ രണ്ട് വരെ ഇനി ദേശീയ പാതകളില്‍ നികുതി പിരിവ് ഉണ്ടായിരിക്കില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തിവെച്ച കേന്ദ്ര നടപടി ഡിസംബര്‍ രണ്ട് വരെ നീട്ടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ 15 വരെ അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടുകള്‍ ദേശീയ പാതായിലുള്ള ടോള്‍ പ്ലാസളില്‍ സ്വീകരിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.