ന്യൂഡല്‍ഹി • ദേശീയ പാതകളില്‍ ടോള്‍ ഈടാക്കുന്നത് ഇന്ന് അര്‍ധരാത്രിക്കുശേഷം പുനരാരംഭിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗുകള്‍ വാങ്ങുന്നതിനും 200 രൂപയില്‍ കൂടുതലായുള്ള ടോള്‍ നല്‍കാനും അസാധുവായ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കില്ല. എല്ലാ ടോള്‍ പ്ലാസകളിലും സ്വൈപിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.