തിരുവനന്തപുരം: വിജിലന്‍സ് തന്‍റെ ഫ്ളാറ്റില്‍ നടത്തുന്ന റെയ്ഡ് പൊതുസമൂഹത്തില്‍ തന്നെ അവഹേളിക്കാനാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസ്. തിരുവനന്തപുരത്തുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് തനിക്കെതിരെ പരാതി നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് വിജിലന്‍സ് പരിശോധന നടത്തിയ സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടത്തിയത്. തന്നെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചുള്ളത് മാത്രമാണെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തില്‍ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. വിജിലന്‍സ് നടപടിക്കെതിരായ തന്‍റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും ടോം ജോസ് വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തതും ഇന്നു പുലര്‍ച്ചെ ആറിന് തിരുവനന്തപുരത്തെയും കൊച്ചിയിലേയും അദ്ദേഹത്തിന്‍റെ ഫ്ളാറ്റുകളില്‍ റെയ്ഡ് നടത്തിയതും.