എറണാകുളം: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ അഡീഷണല്‍ സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടോം ജോസിന് ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടന്നാണ് വിജിലന്‍സ് മുവാറ്റുപുഴ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആറുവര്‍ഷം ടോം ജോസ് നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവിലാണ് ടോം ജോസ് മഹാരാഷ്ട്രയില്‍ ഭൂമിയിടപാട് നടത്തിയതെന്നും ഫ്ളാറ്റ് വാങ്ങിയതെന്നും വിജിലന്‍സ് കണ്ടെത്തി.ടോം ജോസിന്റെ ആറുവര്‍ഷത്തെ ആകെ നിക്ഷേപം രണ്ട് കോടി 39 ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി 19 ലക്ഷം രൂപ അനധികൃതമായി സമ്ബാദിച്ചതാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അനധികൃത സ്വത്ത് കണ്ടെത്തിയതിനാലാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതെന്നും വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ടോം ജോസിന്റെ ഫ്ളാറ്റുകളില്‍ വിജിലന്‍സ് ഇന്ന് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ടോമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും വിജിലന്‍സ് എടുക്കുന്നുണ്ട്.