വിജിലന്‍സ് വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു : ടോം ജോസ്

238

തിരുവനന്തപുരം • വിജിലന്‍സ് വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ടോം ജോസ് ഐഎഎസ്. തന്‍റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ടു ടോം ജോസ് ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കി. ആഭ്യന്തര സെക്രട്ടറി അന്വേഷണം പൂര്‍ത്തിയാക്കിയ വിഷയത്തിലാണു വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തുന്നതെന്നു ടോം ജോസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ നടത്തിയ പരിശോധന ദുരുദ്ദേശ്യപരമാണ്. തന്‍റെ സ്വത്ത് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉള്ളതാണ്. ഭാര്യയുടെ ആസ്തികള്‍ കണക്കിലെടുക്കാതെയാണ് ഇപ്പോള്‍ എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. ബിനാമിയെന്ന് ആരോപിക്കപ്പെട്ടയാള്‍ കുടുംബ സുഹൃത്താണെന്നും തന്നെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കം ഒഴിവാക്കണമെന്നും ടോം ജോസ് കത്തില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY