തിരുവനന്തപുരം: മഗ്നീഷ്യം ഇടപാടില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ടോം ജോസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ തള്ളിക്കൊണ്ടാണ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ചവറ കെ.എം.എം.എല്ലിലെ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് ടോം ജോസ് 1.75 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ആയിരുന്നു എ.ജി യുടെ റിപ്പോര്‍ട്ട്. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന് പിന്നാലെയാണ് ടോം ജോസിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി നിയമ സെക്രട്ടറിയുടെ അഭിപ്രായം തേടി. നടപടിയെടുക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന നിയമോപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.