സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ടോം ജോസ്

178

തിരുവനന്തപുരം : കേരളത്തെ പുന:ര്‍നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധ പൂര്‍വം വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി നിര്‍ബന്ധിത പണപ്പിരിവാ പാടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നത് സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു

NO COMMENTS