ബംഗളൂരു: ഫാ. ടോം ഉഴുന്നാലില്‍ ബംഗളൂരുവില്‍ എത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 8.35നു ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഫാ. ഉഴുന്നാലിനെ സലേഷ്യന്‍ അംഗങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. കൂക്ക്ടൗണ്‍ മില്‍ട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കാണ് സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ബംഗളൂരു പ്രോവിന്‍സ് അംഗമായ ഫാ. ഉഴുന്നാലില്‍ ആദ്യമെത്തുക. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരെയും മെത്രാപ്പോലീത്തമാരെയും ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിക്കും.