കോഴിക്കോട് : തന്നെ തടവിലാക്കിയവരെക്കുറിച്ചു മോശം പറയാത്തതില്‍ പലര്‍ക്കും പരിഭവമുണ്ട്. മോശമായി പറയാന്‍ ഒന്നുമില്ല, അത് പേടിച്ചിട്ടോ എന്തെങ്കിലും സിന്‍ഡ്രോം ഉള്ളതു കൊണ്ടോ അല്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍. കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തിലാണ് ഉഴുന്നാലില്‍ സംസാരിച്ചത്. രണ്ടു കന്യാസ്ത്രീകളെ തന്റെ കണ്‍മുന്നിലാണ് അവര്‍ വധിച്ചത്. എന്നിട്ടും അവര്‍ തന്നെ ഉപദ്രവിക്കാതിരുന്നെങ്കില്‍ താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെ ഉള്ളില്‍ സ്പര്‍ശിച്ചു എന്നാണ് അതിന്റെ അര്‍ത്ഥമെന്നും ഫാ. ടോം പറഞ്ഞു. ഭാരത സഹോദരങ്ങളുടെയും ലോകമെങ്ങുമുള്ള വിശ്വാസികളുെടയും പ്രാര്‍ഥന ഇതിനു തുണയായി. വിഡിയോയില്‍ കണ്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കും മുന്‍പ് പേടിക്കേണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. വിഡിയോയില്‍ പറഞ്ഞ വാക്കുകള്‍ അവര്‍ പറയിച്ചതാണ്. അല്ലാതെ, അവര്‍ ചെയ്ത ദ്രോഹം താന്‍ മറച്ചു വച്ചു സംസാരിക്കുകയല്ല. പ്രമേഹമുള്ളതു കൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും അദ്ദേഹം പറഞ്ഞു.