കെച്ചി : ടോമിന്‍ ജെ. തച്ചങ്കരിയുടെ നിയമനത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. ജൂലൈ 10 നകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.