വാളയാര്‍ ചെക്ക് പോസ്റ്റില്‍ തച്ചങ്കരിയുടെ മിന്നല്‍ പരിശോധന

297

പാലക്കാട്: പാലക്കാട്ടെ ചെക്ക്പോസ്റ്റുകളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ മിന്നല്‍പരിശോധന. അരമണിക്കൂറില്‍ പിടികൂടിയത് നികുതിവെട്ടിച്ച് കടന്ന അഞ്ച് വാഹനങ്ങള്‍. നികുതിവെട്ടിപ്പ് തടയാന്‍ അടിയന്തിരനടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം പരിശോധിച്ചത് വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളാണ്. അധികഭാരം കയറ്റിയെത്തിയ ചരക്ക് വണ്ടികള്‍.
നിശ്ചിതപരിധിയില്‍ കൂടുതല്‍ സീറ്റും ആളുകളും ആയെത്തിയ യാത്രാവാഹനങ്ങള്‍, വില്‍പ്പന നികുതി ചെക്ക്പോസ്റ്റിലൂടെ യാതൊരു രേഖകളും ഇല്ലാതെ നികുതിവെട്ടിച്ച് കടന്ന ലോറികള്‍ എന്നിവയ്ക്കൊക്കെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പിടിവീണു. സെയില്‍സ്ടാക്സ് വെട്ടിച്ചെത്തിയ ലോറിക്ക് രണ്ടേകാല്‍ ലക്ഷം പിഴ ഇട്ടു.
വര്‍ഷങ്ങളായി നികുതി അടക്കുന്നു നാളിതുവരെ അതിനൊരു രസീത് ലഭിച്ചിട്ടില്ലെന്ന് ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഡ്രൈവര്‍മാരുടെ സാക്ഷ്യം. ചെക്ക്പോസ്റ്റിലെ അഴിമതി നേരിട്ട് ബോധ്യപ്പെട്ടെന്നും ഇത് ഇനി അനുവദിക്കില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY