വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

132

അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് നിലനില്‍ക്കുന്ന പത്തനംതിട്ട വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവിടുത്തെ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചത് . മോഡല്‍ റസിഡൻഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.

കോട്ടയം കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി നല്‍കി ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

NO COMMENTS

LEAVE A REPLY