ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

99

കാസര്‍കോട് : നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികള്‍ മുഖേന ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ രാധിക ജീവനക്കാര്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ .സതീശന്‍ , ജില്ലാ ലോ ഓഫിസര്‍ കെ.പി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍ ചൊല്ലിക്കൊടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍് എം പി , ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിമുക്തി ലഹരിവര്‍ജന യജ്ഞത്തിന്റെ ഭാഗമായി കാസര്‍കോട് കൃഷിഭവന്റെയും കാസര്‍കോട് നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് കര്‍മസമിതി രൂപീകരിക്കുകയും കൃഷിയൊരു ലഹരിയാക്കാം എന്ന വിഷയത്തില്‍ ക്‌ളാസും സംഘടിപ്പിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം പച്ചക്കറി വിത്തും ജൈവകീടനാശിനിയും സൗജന്യമായി വിതരണം ചെയ്തു.

NO COMMENTS