കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പേപ്പര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലക്കുളത്തൂര്‍ പഞ്ചായത്തില്‍ ടൂറിസം ഇന്‍വെസ്റ്റെര്‍സ് ആന്‍ഡ് സ്റ്റേക്ക്ഹോള്‍ഡേഴ്സ് മീറ്റ് നടത്തി.
സബ് കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി പ്രകാശന്‍, മിഷന്‍ കോര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍, സി.പി ബീന, ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, എന്നിവര്‍ വിഷയാവതരണം നടത്തി.