ചുഴലിക്കാറ്റ് 20 വീടുകള്‍ക്ക് നാശനഷ്ടം

104

കണ്ണൂർ : തളിപ്പറമ്പ് താലൂക്കിലെ കയരളം വില്ലേജില്‍ നണിയൂര്‍ നമ്പ്രം, പാടിക്കുന്ന്, പറശ്ശിനി റോഡ് എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടു കൂടി വീശിയടിച്ച ചുഴലിക്കാറ്റില്‍ ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ പൊട്ടിവീണ് അമ്പതോളം ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗം പുനസ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ കെ അബ്രഹാം, തളിപ്പറമ്പ് തഹസില്‍ദാര്‍ സി കെ ഷാജി, ജനപ്രതിനിധികള്‍, റവന്യു അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

NO COMMENTS