ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

141

തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ കൊടി സുനിയെയും മുഹമ്മദ്ഷാഫിയെയും വിയ്യൂര്‍ ജയിലില്‍നിന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ജയിലില്‍ നടന്ന പരിശോധനയില്‍ ഇരുവരുടെയും പക്കല്‍നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചിരുന്നു. ഫോണ്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയ മറ്റൊരു പ്രതിയായ വാസുവിനെയും ഇവര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജയില്‍ ഡി.ജി.പി. ഋഷിരാജ്‌സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കൊടി സുനിയില്‍നിന്ന് സിം ഇല്ലാത്ത ഒരു ഫോണും മുഹമ്മദ്ഷാഫിയില്‍നിന്ന് രണ്ട് സിമ്മും രണ്ട് ഫോണും കണ്ടെടുത്തത്. അനുവദനീയമല്ലാത്തത് കൈവശം വെയ്ക്കുന്നവരെ ജയില്‍ മാറ്റുമെന്ന് ഋഷിരാജ്‌സിങ് വ്യക്തമാക്കിയിരുന്നു.

NO COMMENTS