കാസറഗോഡ് : ചീമേനി-പാലാവയല്‍-ഓടക്കൊല്ലി റോഡിലെ ഏണിച്ചാല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ അതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 25 മുതല്‍ നിരോധിക്കും. ഇതുവഴി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ ചിറ്റാരിക്കാല്‍-നല്ലോംപുഴ-ചെറുപുഴ-പുളിങ്ങോം വഴി പാലാവയലിലേക്ക് തിരിച്ചുവിടും. ചെറിയ വാഹനങ്ങള്‍ നിരത്തുംത്തട്ട്-മലാംകാവ്-പാലാവയല്‍ റോഡിലൂടെയാണ് കടന്നു പോകേണ്ടത്.