തിരുവനന്തപുരം : പേരൂര്‍ക്കട – മണികണ്ഠേശ്വരം-നെട്ടയം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ജനുവരി 11) മുതല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനന്‍സ് സബ് ഡിവിഷന്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ജനുവരി 17 വരെ ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.