കാസര്‍കോട് നഗരത്തില്‍ ട്രാഫിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം – താലൂക്ക് വികസന സമിതി യോഗം

82

കാസര്‍കോട് നഗരത്തിലെ റോഡുകളില്‍ ഇടക്കിടെയുള്ള യു ടേണ്‍ ഒഴിവാക്കി ഒരു കിലോമീറ്റര്‍ അകലത്തില്‍ മാത്രമേ യുടേണുകള്‍ അനുവദിക്കാവു എന്നും കാസര്‍കോട് നഗരത്തില്‍ ഒരു ട്രാഫിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും താലൂക്ക് വികസന സമിതി നിര്‍ദ്ദേശിച്ചു. കാസര്‍കോട് നഗരസഭാ പദ്ധതിയിലുള്ള കച്ചവട സ്ഥാപനങ്ങളുടെ പാര്‍ക്കിങ് ഏരിയ കച്ചവട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ വാഹനങ്ങള്‍ പാര്‍ക്കചെയ്യുന്നതിനും ഗതാഗതത്തിനും ബുദ്ധിമുട്ട് നേരിടുന്നതായി താലൂക്ക് സമിതി ആശങ്ക രേഖപ്പെടുത്തി.

ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങ് ഒഴിക്കുന്നതിനും നഗരത്തില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കി വണ്ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റിയോട് സഭ ആവശ്യപ്പെട്ടു. പഴയ പ്രസ്‌ക്ലബ്ബിനടുത്ത് ട്രാഫിക് പോലീസിനായി ട്രാഫിക്ക് അമ്പര്‍ല സ്ഥാപിക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു. താലൂക്ക് പരിധിയില്‍ കഴിഞ്ഞ വര്‍ഷം 180ഓളം ആളുകള്‍ക്ക് പാമ്പുകടിയേറ്റിട്ടുണ്ടെന്നും ആയതിനാല്‍ ജനവാസ കേന്ദ്രങ്ങളില്‍ പാമ്പുകളെ തുറന്നുവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും ഫോറസ്റ്റ് അധികൃതരോട് സഭ ആവശ്യപ്പെട്ടു.

നഗരപ്രദേശങ്ങളില്‍ അനധികൃത സിനിമാ പോസ്റ്ററുകള്‍ പതിക്കുന്ന നടപടി ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി സീലുള്ള പോസ്റ്ററുകള്‍ മാത്രമേ നിശ്ചിത സ്ഥലങ്ങളില്‍ പതിക്കാവൂ എന്നും സഭ നിര്‍ദ്ദേശിച്ചു. ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും വിലവിവരപ്പട്ടികയില്‍ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതി രെയും കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ഇടക്കിടെ ഇത്തരം ഹോട്ടലുകള്‍ പരിശോധിച്ച് നിയമാനുസൃതമായി പ്രവ ര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിനകത്തെ കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം കാരണം മലിനജലം കെട്ടി ക്കിടക്കുന്നതിനാല്‍ മത്സ്യല്‍പന നടത്തുന്നവര്‍ക്കും മത്സ്യം വാങ്ങാന്‍ പോകുന്നവര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മത്സ്യമാര്‍ക്കറ്റിലെ പൊതു ഇടം കയ്യേറിയതുകാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നും സമിതി അറിയിച്ചു.

നീര്‍ച്ചാല്‍-സായിമന്ദിര്‍-മുഗു റോഡ് 2019-20 സാമ്പത്തിക വര്‍ഷത്തെ ജബറ്റില്‍ 1,45,60,000 രൂപ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടെന്നും ഈ ബജറ്റിലും കൂടുതല്‍ തുക അനുവദിക്കാനായി പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. പ്രസ്‌ക്ലബ്ബ് പരിസരത്ത് അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ദിശാസൂചക ഫലകങ്ങള്‍, റിഫ്ളക്ടറുകള്‍, എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി നഗരസഭാ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

താലൂക്ക് കേണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് ് എം.എല്‍.എ അധ്യക്ഷനായി തഹസില്‍ദാര്‍ എ.വി രാജന്‍, എം.പിയുടെ പ്രതിനിധി വാരിജാക്ഷന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS