തൃശൂർ : മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ വാഹനപരിശോധനയുടെ ഭാഗമായി ജില്ലയിൽ നിയമം ലംഘിച്ച 356 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഈയിനത്തിൽ 283750 രൂപ പിഴയായി ഈടാക്കി. ടൂറിസ്റ്റ് ബസ്സു കളിൽ അനധികൃതമായി പാർട്ടി ലൈറ്റുകൾ, ഫോഗ്ഗിങ്ങ് സിസ്റ്റം, അമിതശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ, സ്റ്റീരിയോ, ആംപ്ലിഫയർ എന്നിവ ഘടിപ്പിച്ച 78 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
എയർഹോണുകൾ ഘടിപ്പിച്ച 17 വാഹനങ്ങളിൽ നിന്ന് പിഴയീടാക്കി. ഓർഡിനറി സീറ്റുകൾക്കുളള നികുതി ഒടുക്കി യശേഷം പുഷ്ബാക്ക് സീറ്റുകൾ ഘടിപ്പിച്ച 3 വാഹങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഈ യിനത്തിൽ 3,65,000 രൂപയുടെ നികുതിവെട്ടിപ്പിന് നടത്തിയതായി വകുപ്പ് കണ്ടെത്തി.
ഹെൽമെറ്റ് ധരിക്കാത്ത 127 പേർക്കും ഡ്രൈവിങ് ലൈസൻസില്ലാത്ത 11 പേർക്കുമെതിരെ നടപടി സ്വീകരിച്ചു. ഇൻഷൂ റൻസ് ഇല്ലാതെ സർവീസ് നടത്തുക, സ്വകാര്യ ബസ്സുകളിൽ ടിക്കറ്റ് നൽകാതിരിക്കുക, ചരക്ക് വാഹനങ്ങളിൽ അമിത ഭാരം കയറ്റുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുകയുണ്ടായി.
തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം സുരേഷ്, എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഷാജി മാധവൻ എന്നിവ രുടെ നേതൃത്വത്തിൽ എൻഫോഴ്‌സമെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.