തിരുവനന്തപുരം: ഓണം പ്രമാണിച്ച് തിരുവനന്തപുരം - ചെന്നൈ - മാംഗ്ലൂര്‍ റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി സതേണ്‍ റെയില്‍വേ അറിയിച്ചു. ഈ മാസം 22 മുതല്‍ 28 വരെയാണ് സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
ഈ മാസം 23-ന് രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന സുവിധ സ്പെഷല്‍ ട്രെയിന്‍ 24-ന് രാവിലെ 10.55-ന് എറണാകുളത്ത് എത്തും. 23-ന് ഉച്ചകഴിഞ്ഞ് 3.15-ന് ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന സ്പെഷല്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 7.45-നു തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരവനന്തപുരത്തുനിന്നു ചെന്നൈ സെന്‍ട്രലിലേക്കു സര്‍വീസ് നടത്തുന്ന സ്പെഷല്‍ ട്രെയിന്‍ 22-ന് വൈകുന്നേരം 7.10-ന് പുറപ്പെടും. 23ന് രാവിലെ 11.45ന് എത്തിച്ചേരും.
ചെന്നൈ സെന്‍ട്രലില്‍നിന്നു 24-ന് ഉച്ചകഴിഞ്ഞ് 2.45-ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ പിറ്റേന്നു പുലര്‍ച്ചെ 4.50-ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. ഈ മാസം 21, 27 തീയതികളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന സ്പെഷല്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 6.45-ന് ചെന്നൈയില്‍ എത്തിച്ചേരും. 22, 28 തീയതികളില്‍ ഉച്ചയ്ക്ക് 12.30-ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 7.40ന് ചെന്നൈയില്‍ എത്തിച്ചേരും.
26-ന് ഉച്ചകഴിഞ്ഞ് 4.15-ന് നാഗര്‍കോവിലില്‍നിന്നു മാംഗ്ലൂരിലേക്കു പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാകുളം വഴി പിറ്റേന്ന് രാവിലെ ആറിന് മാംഗ്ലുരില്‍ എത്തിച്ചേരും. 27-ന് രാവിലെ 8.30-ന് മാംഗ്ലൂരില്നിന്നു പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു രാത്രി 10.15-ന് നാഗര്‍കോവിലില്‍ എത്തിച്ചേരും.