ബംഗളൂരു: ചരക്ക് ട്രെയിന്‍ പാളം തെറ്റി. കര്‍ണാടകയിലെ കല്‍ബുര്‍ഗി മാല്‍ഖഡ് റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനിന്റ മൂന്നു ബോഗികളാണ് അപകടത്തില്‍പെട്ടത്. സിമന്റ് കയറ്റിവന്ന ട്രെയിന്‍ ആയിരുന്നു ഇത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.