കൊച്ചി : റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നാലെണ്ണം ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍,56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) എന്നിവ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്.
ഭാഗികമായി റദ്ദാക്കിയവ
56663 തൃശൂര്‍ കോഴക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്
56664 കോഴക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ
56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ കൊല്ലം വരെ
56366 പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ കൊല്ലത്തു നിന്ന്