ചരക്കു തീവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീവണ്ടി ഗതാഗതം ഇന്നും താളംതെറ്റും

240

തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളിക്കടുത്ത് ചരക്കു തീവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീവണ്ടി ഗതാഗതം ഇന്നും താളംതെറ്റും. തീവണ്ടികള്‍ അനിശ്ചിതമായി വൈകിയോടുന്നത് ബുധനാഴ്ചയും തുടരുന്നു.
ബുധനാഴ്ച രാവിലെ 6 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് (12076) ജനശതാബ്ദി എക്സ്പ്രസ് രാവിലെ 7:45ന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുകയുള്ളു.
പുലര്‍ച്ചെ അഞ്ചു മണിക്ക് പുറപ്പെടേണ്ടിയിരുന്ന വേണാട് (16302) എക്സ്പ്രസ് മൂന്നര മണിക്കൂര്‍ വൈകി 8:30ന് പുറപ്പെടും.അതേസമയം ഗുരുവയൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്സും എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സും റദ്ദാക്കി.ചരക്കുവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന് തകര്‍ന്ന പാളം ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ തന്നെ പുന:സ്ഥാപിച്ചിരുന്നു. വൈദ്യുതീകരണ ജോലികളാണിപ്പോള്‍ മാരാരിത്തോട്ടത്ത് പുരോഗമിക്കുന്നത്. ഒമ്ബതു മണിയോടെ തീവണ്ടി ഗതാഗതം പൂര്‍ണമായ രീതിയില്‍ നടത്താനാവുമെന്നാണ് നിലവില്‍ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരം.

NO COMMENTS

LEAVE A REPLY