അന്ധത അഭിനയിച്ച് ട്രെയിനില്‍ പണപ്പിരിവ്; ദമ്പതികള്‍ അറസ്റ്റില്‍

272

ആലുവ: അന്ധരെന്ന വ്യാജേന പണപ്പിരിവ് നടത്തിയ ദമ്പതികള്‍ ആലുവ റെയില്‍വെ സ്റ്റേഷനില്‍ അറസ്റ്റില്‍. പ്രതിദിനം ആറായിരത്തി അഞ്ഞൂറോളം രൂപയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു.
ആന്ധ്ര സ്വദേശി നാല്‍പതുകാരന്‍ കൃഷ്ണനും ഭാര്യ എല്ലമ്മയുമാണ് പൊലീസ് പിടിയിലായത്. കറുത്ത കണ്ണട ധരിച്ച് അന്ധനായി അഭിനയിച്ചാണ് കൃഷ്ണന്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണന് വഴികാട്ടിയായി എല്ലമ്മ ഒപ്പമുണ്ടാകും. പ്രതിദിനം ആറായിരത്തി അഞ്ഞൂറോളം രൂപയാണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ഈ പണം ഉപയോഗിച്ച് നാട്ടില്‍ ഭൂമി വാങ്ങും. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തായിരുന്നു ഭിക്ഷാടനം.
ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തതില്‍ ഇവരില്‍ നിന്ന് ആലുവ റെയില്‍വെ പൊലീസ് പിഴ ഈടാക്കി. ഇവര്‍ പിരിച്ചെടുത്ത തുക അന്‍വര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് പൊലീസ് കൈമാറുകയും ചെയ്തു.

NO COMMENTS

LEAVE A REPLY