തിരുവനന്തപുരം :ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ സമയക്രമം അനുസരിച്ച് സംസ്ഥാനത്ത് ട്രെയില്‍ സമയത്തില്‍ മാറ്റം. പുറപ്പെടുന്ന സമയത്തില്‍ ഉള്‍പ്പെടെ അഞ്ച് മിനിട്ടു മുതല്‍ 20 മിനിട്ടു വരെയുള്ള ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിരിക്കുന്നത്.
ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്നത് 10 മിനിട്ട് നേരെയാക്കി. ഇനി മുതല്‍ ഉച്ചയ്ക്ക് 2.25 ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. തിരിച്ചുള്ള ട്രെയിന്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും ചില സ്റ്റേഷനുകളിലെ സമയത്തില്‍ ചില വ്യത്യാസങ്ങളുണ്ട്.
എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന്‍റെ ചില സ്റ്റേഷനുകളിലെ സമയത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്.
ഹൈദരബാദ്തിരുവനന്തപുരം ശബരി പുറപ്പെടുന്നത് 10 മിനിട്ട് നേരത്തെയാക്കി. അതേസമയം, കോട്ടയത്ത് 20 മിനിട്ട് വൈകിയാകും എത്തുക.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഇനി മുതല്‍ അഞ്ച് മിനിറ്റ് നേരത്തെ കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഒക്ടോബര്‍ ഒന്നു മുതല്‍ ഉച്ചയ്ക്ക് 1.35 നായിരിക്കും ട്രെയിന്‍ പുറപ്പെടുക. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന സമയം 10 മിനിറ്റ് നേരത്തെയാകും. തൃശൂരില്‍ നിന്ന് ഇതുവരെ 3.56 ന് പുറപ്പെടുന്ന സമയം പുതിയ സമയപട്ടിക അനുസരിച്ച് 3.35 ആയിരിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും ചേര്‍ത്തല മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്നത് അഞ്ചു മിനിട്ട് വീതം നേരത്തെയാക്കി. നാഗര്‍കോവില്‍മംഗലാപുരം ഏറനാട്(16606) തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും. തിരിച്ചുള്ള ട്രെയിന്‍(16605) 10 മിനിറ്റ് നേരത്തെ ഇനി മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന സമയത്തില്‍ 15 മിനിറ്റ് വ്യത്യാസമുണ്ട്. കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദിയുടെ(12081) സമയത്തിലും ചെറിയ മാറ്റമുണ്ട്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത് 4.45 ന് തന്നെയായിരിക്കുമെങ്കിലും കോഴിക്കോട്ട് നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള മടക്ക ട്രെയിനും(12082) ചില സ്റ്റേഷനുകളില്‍ ചെറിയമാറ്റങ്ങളുണ്ട്.