കോട്ടയം • പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടെ ഇരട്ടപ്പാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കമ്മിഷനിങ്ങും നടക്കുന്നതിനാല്‍ കോട്ടയം വഴി ഇന്നു പകല്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തി. കൊല്ലത്തുനിന്നു തുടങ്ങുന്നതും അവിടെ അവസാനിപ്പിക്കുന്നതുമായ നാലു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ ഭാഗികമായി റദ്ദാക്കി. എട്ട് എക്സ്പ്രസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു.
• എറണാകുളം ജംക്ഷനില്‍ നിന്നു പുലര്‍ച്ചെ 05.25നു പുറപ്പെടുന്ന കൊല്ലം മെമു (66307), 11.10ന്റെ കൊല്ലം-എറണാകുളം മെമു (66308) എന്നിവ റദ്ദാക്കി. കൊല്ലത്തുനിന്നു രാവിലെ 08.50നു പുറപ്പെട്ട് ആലപ്പുഴ വഴി എറണാകുളത്തെത്തുന്ന മെമു (66302), 2.40ന്റെ എറണാകുളം-കൊല്ലം മെമു (66301), എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388) എന്നിവയും റദ്ദാക്കി.
• ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56366) എന്നിവ ഇടപ്പള്ളിക്കും ഗുരുവായൂരുനുമിടെ മാത്രമേ സര്‍വീസ് നടത്തൂ.
• കോട്ടയം വഴിയുള്ള എക്സ്പ്രസുകളില്‍ നാഗര്‍കോവില്‍-മംഗളൂരു പരശുറാം (16650), കൊച്ചുവേളി-ഹൈദരാബാദ് ശബരി (17229), കന്യാകുമാരി-മുംബൈ സിഎസ്ടി (16382), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള (12625) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.
• കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (12626), ഹൈദരാബാദ്-കൊച്ചുവേളി ശബരി (17230), മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (16649) എന്നിവയും ആലപ്പുഴ വഴി പോകും. ഈ ട്രെയിനുകള്‍ക്കെല്ലാം നാളെ ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല സ്റ്റേഷനുകളില്‍ ഒരു മിനിറ്റ് സ്റ്റോപ്പുണ്ടാകും.
• 12.40നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (16525) കോട്ടയം വഴി സര്‍വീസ് നടത്തുമെങ്കിലും കോട്ടയത്തു 30 മിനിറ്റ് പിടിച്ചിടും.
• 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) പതിവുപോലെ സര്‍വീസ് നടത്തും.