ലൂഡിയാന: പൂനയില്‍ നിന്നും ജമ്മുവിലേക്ക് പോകുകയായിരുന്ന ഝലം എക്സപ്രസ് പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ലൂഡിയാനയ്ക്ക് സമീപം പില്ലോറിലാണ് പാളം തെറ്റിയത്. അപകത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഒന്‍പത് ബോഗികളാണ് പാളത്തില്‍ നിന്നും തെന്നി മാറിയത്. പരിക്കേറ്റവരെ ലുഡിയാനയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി5, എസ്1, പിസി, എസ്2, എസ്3, എസ്4, എസ്5, എസ്6, എസ്7, എസ്8 എന്നീ കോച്ചുകളാണ് പാളത്തില്‍ നിന്നും വഴുതി വീണത്. സത്ലജ് പാലത്തിലേക്ക് അടുക്കുന്പോഴാണ് അപകടമുണ്ടായത്. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രാധാന്യം അര്‍ഹിക്കുന്ന ട്രെയിനാണ് ഝലം എക്സ്പ്രസ്.ഇന്ത്യാ പാക്ക് അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്. ഭീകരാക്രമണ ഭീഷണി നേരിടുന്നതിനാല്‍ അട്ടിമറി സാധ്യതയും തള്ളികളയുന്നില്ല. മൂന്ന് ബസുകള്‍ അപകടസ്ഥലതെത്തി പരിശോധന നടത്തി.