കേരളത്തില്‍ ഇന്ന് ട്രയിന്‍ യാത്ര ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

398

തിരുവനന്തപുരം: തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്കു സമീപം പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഇന്നും യാത്രക്കാരെ വലയ്ക്കും. വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയം എടുക്കും. അതുകൊണ്ട് തന്നെ നിരവധി ട്രയിനുകള്‍ റദ്ദാക്കി. മിക്കവയും കേരളത്തില്‍ വൈകിയോടുകയാണ്. ഇന്നും സര്‍വ്വീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 പാസഞ്ചര്‍ ട്രെയിനുകളും ആറ് എക്സ്പ്രസ് ട്രെയിനുകളുമാണ് ഇന്നലെ റദ്ദാക്കിയത്.

ഭൂരിഭാഗം ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണു സര്‍വീസ് നടത്തുന്നത്.
കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) ഇന്ന് എറണാകുളത്തുനിന്നായിരിക്കും സര്‍വീസ് തുടങ്ങുക. തിരുവനന്തപുരത്തേക്കുള്ള അമൃത – രാജ്യറാണി എക്സ്പ്രസ് ഇന്നു പുലര്‍ച്ചെ എറണാകുളത്തുനിന്നു യാത്രതിരിച്ചു. ഇന്നലെ രാത്രി പോകേണ്ടിയിരുന്ന എറണാകുളം – ഇന്നലെ ഉച്ചയ്ക്കു പോകേണ്ടിയിരുന്ന തിരുവനന്തപുരം – ഗുവാഹത്തി എക്സ്പ്രസ് ഇന്നു 12.40നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. ഇന്നു തിരുവനന്തപുരത്ത് എത്തേണ്ട നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്സ്പ്രസ്, മംഗളൂരു – തിരുവനന്തപുരം പാലക്കാട് – തിരുനല്‍വേലി വഴി തിരിച്ചുവിട്ടു. ചെന്നൈയില്‍നിന്ന് ഇന്നലെ തിരുവനന്തപുരത്തേക്കു പുറപ്പെട്ട ട്രെയിനുകളും മുംബൈ – കന്യാകുമാരി എക്സ്പ്രസും ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസും ഈറോഡ് – തിരുനല്‍വേലി വഴി തിരിച്ചുവിട്ടു. ഓഖയില്‍നിന്ന് ഇന്ന് എറണാകുളത്ത് എത്തേണ്ട എക്സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിടും. ഇന്നലെ 21 ട്രെയിന്‍ റദ്ദാക്കി ഇന്നലെ 21 ട്രെയിനുകള്‍ പൂര്‍ണമായും പതിനൊന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഏഴു ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
ഭാഗികമായി റദ്ദാക്കിയ/വൈകിയോടുന്ന ട്രെയിനുകള്‍
ഭാഗികമായി റദ്ദാക്കിയത്:
കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസ്: ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല.
ഷൊര്‍ണൂര്‍തിരുവനന്തപുരം വേണാട് (16301) എക്സ്പ്രസ്: ഇന്ന് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല.
മംഗലാപുരംനാഗര്‍കോവില്‍ പരശുറാം (16649) എക്സ്പ്രസ് : മംഗലാപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല.
മംഗലാപുരംനാഗര്‍കോവില്‍ ഏറനാട് (16605) എക്സ്പ്രസ്: മംഗലാപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല.
തിരുവനന്തപുരംപാലക്കാട് ടൗണ്‍ അമൃത രാജ്യറാണി (16343/16349) : എറണാകുളത്തിനും പാലക്കാടിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല.
വൈകിയോടുന്നത് :
തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്നവ:
16346 തിരുവനന്തപുരംലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ്.
12625 തിരുവനന്തപുരംന്യൂഡല്‍ഹി കേരളാ എക്സ്പ്രസ്.
12515 തിരുവനന്തപുരംഗുവാഹത്തി എക്സ്പ്രസ്.
കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നവ
12202 കൊച്ചുവേളിലോക്മാന്യ തിലക് ഗരീബിരഥ് വീക്ക്ലി എക്സ്പ്രസ്.
19261 കൊച്ചുവേളിപോര്‍ബന്തര്‍ എക്സ്പ്രസ്.
റദ്ദാക്കിയ, വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍
എറണാകുളത്തുനിന്നു ഗുരുവായൂര്‍, അങ്കമാലി, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള വേണാട് എക്സ്പ്രസ് (16302), ജനശതാബ്ദി എക്സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
റദ്ദാക്കിയത്
1. ട്രെയിന്‍ നമ്ബര്‍56352എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍
2. ട്രെയിന്‍ നമ്ബര്‍56361 ഷൊര്‍ണൂര്‍എറണാകുളം പാസഞ്ചര്‍
3. ട്രെയിന്‍ നമ്ബര്‍56379 എറണാകുളംആലപ്പുഴ പാസഞ്ചര്‍
4. ട്രെയിന്‍ നമ്ബര്‍56384 ആലപ്പുഴഎറണാകുളം പാസഞ്ചര്‍
5. ട്രെയിന്‍ നമ്ബര്‍56376 എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍
6. ട്രെയിന്‍ നമ്ബര്‍56603 തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍
7. ട്രെയിന്‍ നമ്ബര്‍56370 എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍
8. ട്രെയിന്‍ നമ്ബര്‍56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍
9. ട്രെയിന്‍ നമ്ബര്‍56365 പുനലൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍
10. ട്രയിന്‍ നമ്ബര്‍56366 ഗുരുവായൂര്‍പുനൂലൂര്‍ പാസഞ്ചര്‍
11. ട്രെയിന്‍ നമ്ബര്‍56373 ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍
12. ട്രെയിന്‍ നമ്ബര്‍56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
13. ട്രെയിന്‍ നമ്ബര്‍56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍
14. ട്രെയിന്‍ നമ്ബര്‍56043 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
15. ട്രെയിന്‍ നമ്ബര്‍56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
16. ട്രെയിന്‍ നമ്ബര്‍16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി
17. ട്രെയിന്‍ നമ്ബര്‍16308 കണ്ണൂര്‍ ആലപ്പുഴ ഇന്റര്‍ സിറ്റി
18. ട്രെയിന്‍ നമ്ബര്‍16307 ആലപ്പുഴകണ്ണൂര്‍ ഇന്റര്‍സിറ്റി (29/8/16 തിങ്കള്‍)
19. ട്രെയിന്‍ നമ്ബര്‍16306 കണ്ണൂര്‍എറണാകുളം ഇന്റര്‍ സിറ്റി(30/8/16 ചൊവ്വ)
20. ട്രെയിന്‍ നമ്ബര്‍16341 ഗുരുവായൂര്‍ തിരുവനന്തപുരം
21. ട്രെയിന്‍ നമ്ബര്‍16342 തിരുവനന്തപുരം ഗുരുവായൂര്‍

NO COMMENTS

LEAVE A REPLY