ട്രെയിനില്‍ നിന്ന് താഴെപ്പോയ ഐ ഫോണ്‍ എടുക്കാന്‍ ചാടിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

185

ഹൈദരാബാദ്: ട്രെയിനില്‍ നിന്ന് താഴെപ്പോയ ഐ ഫോണ്‍ എടുക്കാന്‍ ചാടിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ആന്ധ്രയിലെ കടപ്പ ജില്ലയിലെ കുച്ചിനവരിപ്പള്ളിയിലാണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിയായ രവി തേജ ചൗധരി എന്ന വിദ്യാര്‍ത്ഥിക്കാണ് പരുക്കേറ്റത്. വെങ്കിടാദ്രി എക്സ്പ്രസില്‍ യാത്ര ചെയ്യവെ ചൗധരിയുടെ ഐ ഫോണ്‍ താഴെപ്പോയി. ഇത് എടുക്കുന്നതിനാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടിയത്. ട്രാക്കിലേക്ക് വീണ ചൗധരിക്ക് തലയ്ക്കും സുഷുമ്നാ നാഡിയ്ക്കും ഗുരുതരമായി പരുക്കേറ്റു.

NO COMMENTS

LEAVE A REPLY