റായ്പൂരില്‍ ചരക്കു തീവണ്ടി പാളം തെറ്റി

188

റായ്പൂര്‍: റായ്പൂരില്‍ വച്ച്‌ ചരക്കു തീവണ്ടി പാളം തെറ്റി. ട്രെയിനിന്‍റെ 14 ബോഗികളാണ് പാളത്തില്‍ നിന്നും വഴുതിമാറുകയായിരുന്നു. ഹൗറാ മുംബൈ പ്രധാനപാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാണ്ഡാറില്‍ നിന്നും 22 കി.മി മാത്രം അകലെ വച്ചാണ് അപകടമുണ്ടായത്. അപകടം മൂലം പ്രധാന പാതയിലൂടെ റെയില്‍ ഗതാഗതം നിലച്ചു. ഇതിനെ ആറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടു. കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 96ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട അപകടങ്ങളോടെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. പാതക്രമീകരണം പുനര്‍സ്ഥാപിക്കുന്നതിന് പദ്ധതി തുടങ്ങിയതായി സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY