ചെന്നൈ: ഓടുന്ന ട്രെയിനുകളിലും പളാറ്റ്ഫോമുകളിലുംനിന്ന് സെല്‍ഫിയെടുക്കുന്നത് റയില്‍വേ പോലീസ് നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ റയില്‍വേ ആക്‌ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കും.
ട്രെയിനിന്റെ മുകള്‍ഭാഗം, ചവിട്ടുപടി, എന്‍ജിന്‍ എന്നിവിടങ്ങളില്‍നിന്ന് യാത്ര ചെയ്യുന്നതും സെല്‍ഫിയെടുക്കുന്നതും ശിക്ഷാര്‍ഹമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കും. എന്നാല്‍ സുരക്ഷിതമായ സാഹചര്യങ്ങളില്‍ സെല്‍ഫിയെടുക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് ജി.ആര്‍.പി. സൂപ്രണ്ട് പി. വിജയകുമാര്‍ അറിയിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍വെച്ചു സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോസ്റ്റില്‍ തലയിടിച്ചു യുവാവ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് റയില്‍വേ പോലീസ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. ചെന്നൈ നഗരത്തില്‍ മാത്രം ഒരു വര്‍ഷത്തിനിടെ ഇത്തരം അപകടങ്ങളില്‍ 614 പേരാണ് മരിച്ചത്.