കായംകുളം • നിസാമുദീന്‍ കൊച്ചുവേളി എക്സ്പ്രസ് ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയശേഷം പെട്ടെന്നു മുന്നോട്ടെടുത്തതു ട്രെയിനില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കി. കായംകുളം സ്റ്റേഷനില്‍ സ്റ്റോപ്പുള്ള ട്രെയിനാണ് നിസാമുദീന്‍- കൊച്ചുവേളി എക്സ്പ്രസ്. ഇക്കാര്യം അറിയാതെ ലോക്കോപൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചു നിര്‍ത്തിയശേഷം ഉടന്‍ തന്നെ മുന്നോട്ടെടുക്കുകയായിരുന്നു. യാത്രക്കാര്‍ ചങ്ങലവലിച്ചു ട്രെയിന്‍ നിര്‍ത്തുകയും റെയില്‍വേ അധികൃതരെ പ്രതിഷേധം അറിയിക്കുകയുമായിരുന്നു.