മലപ്പുറം • മൊബൈല്‍ ഫോണില്‍ സംസാരിച്ചു റെയില്‍വേ ട്രാക്കിലൂടെ നടന്നുവന്ന യുവതി ട്രെയിനിടിച്ചു മരിച്ചു. കുറ്റിപ്പുറം ചെമ്ബിക്കല് റെയില്‍വേ ഗേറ്റിനു സമീപം ഇന്നു രാവിലെയാണു സംംഭവം. ബീരാഞ്ചിറ ഇടിയാട്ടുകുന്നത്ത് ചന്ദ്രന്റെ മകള്‍ സൗമ്യ (25) ആണ് മരിച്ചത്. ഒരു ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെ മറ്റേ ട്രാക്കിലേക്കു മാറിയ സൗമ്യയെ ആ ട്രാക്കിലൂടെ വന്ന ലോക്മാന്യതിലക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ശാന്തയാണു മാതാവ്.