കൊച്ചി• പ്രീമിയം ട്രെയിനുകളില്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ഒഴിവു വരുന്ന ബര്‍ത്തുകള്‍ ഡിസ്കൗണ്ട് നിരക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന സംവിധാനം റെയില്‍വേ നാളെ ആരംഭിക്കും. 2017 മേയ് 31 വരെയാണു നിരക്കിളവ് പ്രാബല്യത്തിലുണ്ടാകുക. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ സര്‍ജ് പ്രൈസിങ് മൂലം യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണു നടപടി. ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷം ഒഴിവുള്ള സീറ്റുകളാണു 10 ശതമാനം നിരക്കു കുറച്ചു വില്‍ക്കുക. ആ ട്രെയിനില്‍ വിറ്റ അവസാന ടിക്കറ്റ് നിരക്കില്‍ നിന്നു 10 ശതമാനം കുറവായിരിക്കും നിരക്ക്. ട്രെയിന്‍ പുറപ്പെടുന്നതിനു 30 മിനിറ്റ് മുന്‍പ് കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി, എറണാകുളം-ലോകമാന്യതിലക് തുരന്തോ, എറണാകുളം-ന്യൂഡല്‍ഹി തുരന്തോ, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ എസി എക്സ്പ്രസ് എന്നിവയില്‍ ഈ ആനുകൂല്യം ലഭിക്കും.