പേരാവൂര്‍(കണ്ണൂര്‍): ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാരന്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. കേളകം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പേരാവൂര്‍ മാവടിയിലെ ജോണി.കെ.ജോസഫിനെയാണ്(40) തലശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്ത് തപാല്‍ ഡ്യൂട്ടിക്ക് പോയതായിരുന്നു. തലശ്ശേരി ടൗണ്‍ എസ്.ഐ.സന്തോഷ് സജീവ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയിലേക്ക് മാറ്റി. മാവടിയിലെ കൊല്ലങ്കോട്ട് ജോസഫിന്റെയും ക്ലാരയുടെയും മകനാണ്. സഹോദരങ്ങള്‍.മേരിക്കുട്ടി, ടോമി(അങ്കമാലി), ജോസ്(ഇടുക്കി), തങ്കച്ചന്‍, ജെസി(അധ്യാപിക,അങ്കമാലി).
സംസ്കാരം പിന്നീട്.