ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഹൗറ-ജബല്‍പൂര്‍-ശക്തികൂഞ്ച് എക്സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. സോന്‍ബദ്രയിലാണ് അപകടം നടന്നത്. ആളപായമില്ലെന്നാണ് സൂചന. ഒരു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ ട്രെയിന്‍ അപകടമാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.