മുംബൈ • ദാദറില്‍ ലോക്കല്‍ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ മലയാളി വൈദികന് വീണുമരിച്ചു. പെരുമ്ബാവൂര്‍ കുറുപ്പംപടി ബഥേല്‍ സുലോകോ ഇടവകാംഗം ഫാ. ഏബ്രഹാം പുളിയേലില്‍ (58) ആണു മരിച്ചത്. മുംബൈയില്‍ വസായ് നയ്ഗാവ് സെന്റ് മേരീസ് ഇടവക വികാരിയാണ്. എട്ടുനോമ്ബ് സമാപനശുശ്രൂഷയ്ക്കു മുളുണ്ടിലേക്കു പോകുമ്ബോഴായിരുന്നു അപകടം. മൂന്നു മാസം മുന്‍പാണു മുംബൈ വസായിലേക്കു സ്ഥലം മാറിയെത്തിയത്. ഭാര്യ: റീന ഏബ്രഹാം. മക്കള്‍: അബീന, അലീഷുബ, ഡീക്കന്‍ എല്‍ദോ.