കൊല്ലം-കായംകുളം റൂട്ടില്‍ ഇന്നു മുതല്‍ ഫെബ്രുവരി 17 വരെ ട്രെയിനുകള്‍ വൈകും

204

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം റൂട്ടില്‍ ഇന്നു മുതല്‍ ഫെബ്രുവരി 17 വരെ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. വ്യാഴം, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും നിയന്ത്രണം. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ പുറപ്പെടുന്ന കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് ഒരു മണിക്കൂറും ശനിയാഴ്ചകളില്‍ പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദീന്‍ പ്രതിവാര എക്സ്പ്രസ് ഒരു മണിക്കൂറും ബുധനാഴ്ചകളില്‍ പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദീന്‍ എക്സ്പ്രസ് അര മണിക്കൂറും വൈകി പുറപ്പെടും.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് യാത്രാമധ്യേ 50 മിനിറ്റ് പിടിച്ചിടും. ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ രണ്ടേകാല്‍ മണിക്കൂറും പിടിച്ചിടും. നിസാമുദീന്‍-തിരുവനന്തപുരം, ന്ധവനഗര്‍-കൊച്ചുവേളി, ഗാന്ധിധാം-നാഗര്‍കോവില്‍, വെരാവല്‍-തിരുവനന്തപുരം, വിശാഖപട്ടണം-കൊല്ലം എക്സ്പ്രസ് ട്രെയിനുകള്‍ കൊല്ലത്തിനും കായംകുളത്തിനും ഇടില്‍ വൈകിയോടും.

30 വരെ കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് 35 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ലോകമാന്യതിലക്-എറണാകുളം എക്സ്പ്രസ് ഡിസംബര്‍ 27,31, ജനുവരി 3, 7, 10, 17,21,24, 28 തീയതികളില്‍ രണ്ടര മണിക്കൂറും പൂനെ-എറണാകുളം എക്സ്പ്രസ് 25, 28, ജനുവരി 1, 4, 8, 11, 15, 18, 22, 25, 29 തീയതികളില്‍ ഒന്നേകാല്‍ മണിക്കൂറും വൈകും യശ്വന്ത്പുര്‍-എറണാകുളം താത്കാലിക പ്രതിവാര സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് ജനുവരി 17 വരെ നീട്ടിയതായും റെയില്‍വേ അറിയിച്ചു.

NO COMMENTS