കൊല്ലം : പരവൂരില്‍ അമ്മയോടൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കാപ്പില്‍ പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. തിരുവനന്തപുരം പെരുംകുളം സ്വദേശി ഷിബി (31)യാണ് മരിച്ചത്. മാതാവ് ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. പരവൂര്‍ പോലീസ് കേസെടുത്തു. കാപ്പില്‍ പാലത്തിന് സമീപം ട്രാക്കില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.