അങ്കമാലി: കറുകുറ്റി ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് പെര്‍മനെന്റ് വേ ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്ത നടപടി റദ്ദാക്കി. വിശദമായ തെളിവെടുപ്പിന് ശേഷമാണ് റദ്ദാക്കിയത്.ഇക്കാര്യത്തില്‍ പെര്‍മനന്റ് വേ ഇന്‍സ്പെക്ടര്‍ തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാളത്തിന് വിള്ളലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പമിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനെന്റ് വേ ഇന്‍സ്പെകടര്‍ ഉണ്ണികൃഷ്ണനെ റെയില്‍വെ ഡിവിഷന്‍ എഞ്ചിനീയര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.ആഗസ്ത് 28ന് പുലര്‍ച്ചെ 2.15നാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്.