കണ്ണൂര്‍• മാഹി പള്ളി പെരുന്നാളിനു ഭാര്യയോടൊപ്പം പോകുകയായിരുന്ന ഗൃഹനാഥന്‍ ട്രെയിനില്‍നിന്നു വീണു മരിച്ചു. മുഴക്കോം നന്ദാവനം പൊറ്റക്കാടെ സണ്ണി (65) ആണു മരിച്ചത്. ഇന്നു രാവിലെ ഏഴോടെ മംഗളൂരു – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ ചെറുവത്തൂരില്‍നിന്ന് അറിയാതെ സ്ത്രീകള്‍ക്കുള്ള കംപാര്‍ട്ട്മെന്റില്‍ ഭാര്യയോടൊപ്പം കയറിയ സണ്ണി വണ്ടി സ്റ്റേഷന്‍ വിട്ടപ്പോള്‍ കംപാര്‍ട്ട്മെന്റ് മാറി കറയാന്‍ ട്രെയിനില്‍നിന്ന് ഇറങ്ങുമ്ബോള്‍ ട്രെയിനിന്റെ ഇടയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സണ്ണി മാലക്കല്ല് സ്വദേശിയാണ്.