സൗരോർജ്ജ മേഖലയിൽ സംരംഭകത്വ പരിശീലനം

12

തിരുവനന്തപുരം :ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (അനെർട്ട്) സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം.

www.anert.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 13ന് മുമ്പ് അപേക്ഷിക്കണം.

ആറു ദിവസങ്ങളിലായി 18 മണിക്കൂർ ദൈർഘ്യ മുള്ളതാണ് ഈ പരീശീലന പരിപാടി. അപേക്ഷ യുടെ മുൻഗണന ക്രമത്തിൽ 40 പേർക്കാണ് പ്രവേശനം. അപേക്ഷ ഫീസ് 2,000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: 9188119419, 1800 425 1803 (ടോൾ ഫ്രീ), training@anert.org, crm@anert.in.

NO COMMENTS