കാസറഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, എന്നിവര്‍ക്കായി മാര്‍ച്ച് 15 മുതല്‍ 17 വരെ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് മാര്‍ച്ച് 20 ന് രാവിലെ 10 ന് കാസര്‍കോട് ഗവ. കോളേജില്‍ പരിശീലനം നടക്കും.
പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന മുഴുവന്‍ പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും പങ്കെടുക്കണം. തെരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.