കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ബംഗലൂരുവില്‍ നിന്നാണ് മന്ത്രി നാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വന്നത്. ഓണക്കാലത്ത് ബംഗലൂരുവില്‍ നിന്നുള്ള യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
വിശാഖപട്ടണത്ത് റോഡ് സുരക്ഷാ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി ബസ്സില്‍ യാത്ര ചെയ്തത്.ബംഗലൂരു കോഴിക്കോട് ഗരുഡ കിംങ്ങ് ക്ലാസ് വോള്‍വോ ബസ്സിലായിരുന്നു മന്ത്രിയുടെ യാത്ര. മന്ത്രിയാകുന്നതിന് മുമ്പ് സ്ഥിരമായി കെ.എസ്.ആര്‍.ടി.സിയിലായിരുന്നു തന്റെ യാത്രകളെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സേവനങ്ങള്‍ വേണമെന്ന ആവശ്യമാണ് സഹയാത്രികര്‍ മുന്നോട്ട് വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണകാലത്ത് സ്വകാര്യ ബസ്സുകള്‍ ബംഗലൂരില്‍ നിന്നുള്ള യാത്രകാരില്‍ നിന്നും അമിത പണം ഈടാക്കുന്നതായി പരാതികളുയര്‍ന്നതായും മന്ത്രി പറഞ്ഞു. കൂടുതല്‍ അന്തര്‍ സംസ്ഥാന പെര്‍മിറ്റുകള്‍ക്ക് പരിമിതി ഉണ്ടെങ്കിലും ഉത്സവ സീസണുകളില്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കുമോ എന്ന് പരിശോധിക്കും. മഹാരാഷ്‌ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അന്തര്‍സംസ്ഥാന സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.