സന്നിദാനം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. ഈ മാസം 17 ന് 93,000 പേരും 18 ന് 83, 000 പേരും ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ 23 ന് രാവിലെ 7ന് തങ്കഅങ്കി കഴിഞ്ഞാല്‍ 27ന് ഉച്ചക്ക് നടക്കുന്ന മണ്ഡലപൂജയ്ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ശബരിമലയില്‍ അയ്യപ്പന്മാരെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ല എന്നും നെയ്യഭിഷേകത്തിനും മറ്റുമായി അയ്യപ്പന്‍മാരുടെ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനെയും വിജിലന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു